പട്ടികവിഭാഗക്കാർക്ക് 84.97 ഏക്കർ സ്​ഥലം കണ്ടെത്തി

മലപ്പുറം: ജില്ലയിൽ ഭൂമിയില്ലാത്ത പട്ടിക വിഭാഗക്കാർക്ക് താമസ സൗകര്യം ഒരുക്കാൻ 84.97 ഏക്കർ ഭൂമി കണ്ടെത്തിയതായി കലക്ടർ അമിത് മീണ അറിയിച്ചു. ഒമ്പത് പഞ്ചായത്തുകളിൽനിന്നായി 20 ഭൂവുടമകളുടെ അപേക്ഷകളാണ് ഭൂമി വിൽക്കാനായി ലഭിച്ചത്. നേരത്തെ പട്ടികവർഗക്കാരെ പുനരധിവസിപ്പിക്കുന്നതി​െൻറ ഭാഗമായി പണം നൽകി ഭൂമി ലഭ്യമാക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. മുത്തേടം, എടക്കര, ചുങ്കത്തറ, കുറുമ്പലങ്ങോട്, തഴെക്കോട്, വഴിക്കടവ്, എടപ്പറ്റ, ചോക്കാട്, പോത്തുകൽ എന്നീ പഞ്ചായത്തുകളിലാണ് ഭൂമി കണ്ടെത്തിയത്. ജില്ലയിൽ 767 ആദിവാസി കുടുംബങ്ങെളയാണ് ഭൂമിയില്ലാത്തവരായി കണ്ടെത്തിയത്. ഇവർക്ക് നൽകാൻ കുറഞ്ഞത് 767 ഏക്കർ സ്ഥലം വേണം. ലഭ്യമായ ഭൂമി ഉദ്യോഗസ്ഥതല സംഘം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി 30നകം കലക്ടർക്ക് സമർപ്പിക്കും. പർച്ചേഴ്സ്കമ്മിറ്റിയാണ് ഭൂമിയുടെ വിലനിർണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ആദിവാസി പുനരധിവാസ വികസന മിഷനാണ് മേൽനോട്ടം. കുടുംബത്തിന് ഒന്ന് മുതൽ അഞ്ച് ഏക്കർ വരെയാണ് നൽകുക. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ െഡപ്യൂട്ടി കലക്ടർ എ. നിർമലകുമാരി, ഡോ. ജെ.ഒ. അരുൺ, പട്ടികവർഗ പ്രോജക്ട് ഓഫിസർ ടി. ശ്രീകുമാരൻ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു. 'ഫ്രറ്റേണിറ്റി പ്രവർത്തകന് നേരെയുള്ള ആക്രമണം പ്രതിഷേധാർഹം' മലപ്പുറം: അജാസ് കോളജിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗം ശരീഫിനെ ആക്രമിച്ച സി.പി.എം നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗണേഷ് വടേരി, വൈസ് പ്രസിഡൻറുമാരായ എ. ഫാറൂഖ്, റംല മമ്പാട്, മുനീബ് കാരക്കുന്ന്, സെക്രട്ടിമാരായ മുഹമ്മദ് പൊന്നാനി, നസീറ ബാനു, സാബിർ മലപ്പുറം, അഷ്റഫ് വൈലത്തൂർ, സി.സി. ജാഫർ, ആരിഫ് ചുണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.