ഡോക്ടർമാർക്കെതിരെ ന്യൂനപക്ഷ കമീഷനിൽ പരാതി

മലപ്പുറം: ചികിത്സാപിഴവ് സംബന്ധിച്ച രണ്ട് പരാതികൾ ന്യൂനപക്ഷ കമീഷൻ അദാലത്തിൽ പരിഗണിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ യൂറോളജിസ്റ്റ് വേദനസംഹാരിയോ അനസ്തേഷ്യയോ നൽകാതെ മൂത്രനാളിയിൽ ട്യൂബിട്ടു എന്നായിരുന്നു മൂക്കുതല ചേലക്കാട് മാളിയേക്കൽ അബ്ദുൽ ലത്തീഫി​െൻറ പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി, ജനറൽ ഫിസിഷ്യൻ എന്നിവരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകി. അബ്ദുൽ ലത്തീഫി​െൻറ ചികിത്സയുടെ മുഴുവൻ രേഖകളും കമീഷന് നൽകണം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സർജനെതിരായ പരാതിയിലും കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സാപിഴവാണ് മാതാവി​െൻറ ആരോഗ്യനില വഷളാക്കിയതെന്ന് കാണിച്ച് സലീം ചൂരപ്പിലാൻ നൽകിയ പരാതിയിലാണിത്. വിദഗ്ധസമിതി രൂപവത്കരിച്ച് വിശദ റിപ്പോർട്ട് നൽകാൻ കമീഷൻ കോഴിക്കോട് മെഡിക്കൽ സൂപ്രണ്ടിന് ഉത്തരവ് നൽകി. 24 പരാതികളാണ് ബുധനാഴ്ച കമീഷൻ പരിഗണിച്ചത്. 10 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ഡിസംബർ 24നാണ് ജില്ലയിലെ അടുത്ത സിറ്റിങ്. musthaa photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.