മലപ്പുറം: ജനങ്ങള്‍ ഒരു മനസോടെ ദുരിതം അതിജീവിക്കാന്‍ മുന്നോട്ടുവരുമ്പോള്‍ ഭിന്നിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാനുമുള്ള സി.പി.എമ്മിെൻറ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്ന് കോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗം. കെ.പി.സി.സി ഏറ്റെടുത്ത ദുരിതബാധിതര്‍ക്ക് ആയിരം വീടിെൻറ പദ്ധതി വിശദീകരിക്കാന്‍ പ്രസിഡൻറ് എം.എം. ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ പങ്കെടുക്കുന്ന കൺവെൻഷൻ 11ന് നടക്കും. യോഗത്തില്‍ ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, അഡ്വ. ബാബു മോഹന കുറുപ്പ്, വല്ലാഞ്ചിറ ഷൗക്കത്തലി, എന്‍.എ. മുബാറക്ക്, കെ.പി. നൗഷാദലി, അസീസ് ചീരാന്‍തൊടി, പി. നസറുല്ല, പി.സി. വേലായുധൻ കുട്ടി, ടി.പി. മുഹമ്മദ്, പന്ത്രോളി മുഹമ്മദാലി, ടി.കെ. അലവിക്കുട്ടി, അഡ്വ. മുജീബ് കൊളക്കാട്, എം.കെ. മുഹ്സിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.