21കാരിക്ക് പീഡനം: പൊലീസ് നടപടി എടുക്കുന്നില്ലെന്ന് മഹിള കോൺഗ്രസ്

മലപ്പുറം: പാണ്ടിക്കാട്ട് 21കാരിയെ സഹോദരന്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ പെൺകുട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് മഹിള കോണ്‍ഗ്രസ് ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ചെറുപ്രായം തൊട്ട് ഇവര്‍ സഹോദരനാല്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുകയാണ്. പൊലീസ് ഇടപെടാതെ ലീഗല്‍ സര്‍വിസ് അതോറിറ്റിക്കാണ് കേസ് കൈമാറിയത്. പ്രമുഖ യുവജന സംഘടനയുടെ നേതാവാണ് പ്രതിയെന്നതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കേസ് അന്വേഷിക്കാന്‍ സ്‌പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് യുവതിക്ക് നീതി ലഭ്യമാക്കണം. പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്ത പക്ഷം പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മഹിള കോണ്‍ഗ്രസ് വ്യക്തമാക്കി. അഖിലേന്ത്യ സെക്രട്ടറി ഫാത്തിമ റോഷ്‌ന, ജില്ല പ്രസിഡൻറ് ബി.വി. ഉഷാ നായർ, ബീനാ ജോസഫ്, ചന്ദ്രവല്ലി, കെ.എം. ഗിരിജ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.