കൈയടി മാത്രം പോര; ട്രോമാകെയറിന്​ സഹായവും വേണം

മഞ്ചേരി: ജീവൻരക്ഷ സംവിധാനങ്ങളോ സുരക്ഷ ക്രമീകരണങ്ങളോ ഇല്ലാതെ രാവും പകലും പ്രളയമുഖത്ത് സേവനം ചെയ്ത ജില്ലയിലെ ട്രോമാകെയർ സംവിധാനത്തി​െൻറ നിലനിൽപ് പ്രതിസന്ധിയിൽ. പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രാദേശിക യൂനിറ്റുകളായി സേവനം െചയ്യുന്ന സംഘത്തിന് അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാദേശിക ഭരണകൂടങ്ങളുടെ കൈത്താങ്ങാണ് വേണ്ടത്. ദുരന്തനിവാരണത്തിന് വേണ്ട ലൈഫ് ജാക്കറ്റ്, മരം മുറിച്ചുനീക്കാനുള്ള സാമഗ്രികൾ, കുന്നും മലയും കയറാനും മറ്റും അത്യാവശ്യ ഉപകരണങ്ങൾ എന്നിവയാണ് വേണ്ടത്. ഇതിനുപോലും പിരിവെടുക്കേണ്ട സ്ഥിതിയാണ്. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽനിന്ന് ചെറിയ വിഹിതം നീക്കിവെക്കാൻ സർക്കാർ അനുമതി നൽകിയാൽ ട്രോമാകെയർ സംവിധാനം കൂടുതൽ വ്യവസ്ഥാപിതമാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയിൽ മൊത്തമുള്ള സന്നദ്ധസേനയായതിനാൽ ജില്ല പഞ്ചായത്താണ് മുൻകൈ എടുക്കേണ്ടത്. സർക്കാർ അനുമതിയുണ്ടെങ്കിൽ ട്രോമാകെയർ യൂനിറ്റുകൾക്ക് അത്യാവശ്യത്തിന് സഹായം ചെയ്യാൻ പഞ്ചായത്തുകൾ തയാറാണ്. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ കൂട്ടായ്മയാണ് ജില്ലയിലെ ട്രോമാകെയർ. വിവിധ വകുപ്പുകളുടെ പ്രതിനിധികളും ഇതി​െൻറ ഭാഗമാണ്. എല്ലാ മാസത്തിലും ഒരു ദിവസം വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പരിശീലം മുടങ്ങാതെ നടക്കുന്നുണ്ട്. വനിതകളുടെ പങ്കാളിത്തവും പ്രളയകാലത്ത് ട്രോമാകെയറിന് ഏറെ ഗുണം ചെയ്തു. ടോർച്ചോ കെട്ടിവരിയാൻ കയറോ ഇല്ലാതെ ഉരുൾപൊട്ടൽ മേഖലയിൽ ദിവസങ്ങളോളം സേവനം ചെയ്തവരാണ് വളൻറിയർമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.