വണ്ടൂർ: പാതയോരങ്ങളിലെ അനധികൃത ൈകയേറ്റങ്ങളൊഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി കർശനമാക്കി. ഇതിെൻറ ഭാഗമായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗത്തിന് കീഴിലുള്ള വിവിധ റോഡുകളിൽ സ്ഥാപിച്ച പരസ്യബോർഡുകളും മറ്റും അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് തുടങ്ങി. വിവിധ റോഡുകളിൽ പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് തടസ്സമായി സ്ഥാപിച്ച പരസ്യപലകകൾ, ബാനറുകൾ, ൈകയേറ്റങ്ങൾ, മറ്റു അനധികൃത നിർമിതികൾ എന്നിവയാണ് നീക്കം ചെയുന്നത്. തുടക്കത്തിൽ വണ്ടൂർ ജങ്ഷൻ മുതൽ മഞ്ചേരി റോഡിലെ വിവിധ സ്ഥലങ്ങളിൽ ഇരുഭാഗങ്ങളിലുമുള്ള ൈകയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. പൊലീസ് ഇൻസ്‌പെക്ടർ വി. ബാബുരാജ്, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസി. എൻജിനിയർ എം. അനൂപ് കുമാർ, ഓവർസിയർ എൻ. അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. വരുംദിവസങ്ങളിൽ മേേഖലയിലെ മൊത്തം ൈകയേറ്റ ശ്രമങ്ങൾ ഒഴിപ്പിക്കുമെന്നുംം അധികൃതർ അറിയിച്ചു. caption: റോഡിലെ ൈകയേറ്റ ശ്രമങ്ങൾ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി വണ്ടൂർ മഞ്ചേരി റോഡരികിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ പൊലീസ് നേതൃത്വത്തിൽ നീക്കം ചെയ്യുന്നു wdr pwD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.