അധ്യാപക ദിനം

പട്ടിക്കാട്: അറിവി​െൻറയും അനുഭവത്തി​െൻറയും ഓർമച്ചെപ്പ് തുറന്ന അധ്യാപകർക്ക് വിദ്യാർഥികളുടെ സ്നേഹപൂവ്. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തിൽ ഒത്തുചേർന്ന പഴയകാല അധ്യാപകർക്കാണ് പുതുതലമുറയിലെ വിദ്യാർഥികൾ സ്നേഹപൂവ് നൽകി ആദരിച്ചത്. മുൻ പ്രധാനാധ്യാപകൻ എം.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നഹാസ് എം. നിസ്താർ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മിസ്ട്രസ് കെ.എം. ബ്രിജിത്താമ്മ, എം.എ. ആമിന ബീവി, ടി.ആർ. ശശിധരൻ, കെ. കൃഷ്ണൻകുട്ടി, കെ.എം. സുധീർ ഷാ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. എസ്.എം.സി ചെയർമാൻ എ. ഉമ്മർ, സീനിയർ അസിസ്റ്റൻറ് ടി.വി. ഗീത, പ്രിൻസിപ്പൽ കെ. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു. പടം; അധ്യാപകർക്ക് വിദ്യാർഥികൾ പൂക്കൾ നൽകി ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.