'ദുരിതാശ്വാസ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം'

പെരിന്തൽമണ്ണ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് വിസ്ഡം ഡേ കൺവെൻഷൻ ആവശ്യപ്പെട്ടു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിസ്‌ഡം ഡേ പെരിന്തൽമണ്ണ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സമാപിച്ചു. എം. മുഹമ്മദ് അലി, അനീസ് തൂത, എ.ടി. മൻസൂർ, കെ.കെ. കുട്ടിമുഹമ്മദ് എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, താഴെക്കോട്, ഒടമല, പുത്തനങ്ങാടി, കൊളത്തൂർ, കുരുവമ്പലം, പുലാമന്തോൾ, ഏലംകുളം, വലമ്പൂർ, പുഴക്കാട്ടിരി എന്നിവിടങ്ങളിൽ നടന്ന 'വിസ്‌ഡം ഡേ'ക്ക് എൻ. മൊയ്തീൻ കുട്ടി, ഹാരിസ് ബിൻ സലിം, അബ്ദുൽ ഹമീദ് പറപ്പൂർ, ശറഫുദ്ദീൻ കുരുവമ്പലം, അശ്റഫ് മടത്തൊടി, മുനീര്‍ കോള്‍വ, മുഹമ്മദലി താഴെക്കോട്, അബ്ദുസലാം മാസ്റ്റർ കൊളത്തൂർ, ഹസൈനാർ ഏലംകുളം, അബ്ദുൽ ജലീൽ, കോയ പുത്തനങ്ങാടി, കെ.പി. ആദം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.