ഗുരുവന്ദനം

മേലാറ്റൂർ: ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുഴുവൻ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. അധ്യാപകദിന ക്വിസ് മത്സരവും നടത്തി. മേലാറ്റൂർ എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ പി. കേശവനെ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.വി. വിനോദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അനൂപ് മാത്യു, എം. ജിതേഷ്, എൻ.പി. വിജയകൃഷ്ണൻ, കെ.പി. ഇല്യാസ്, ശ്രീരാജ്, പ്രോഗ്രാം ഓഫിസർ പി.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. വളൻറിയർ ലീഡർമാരായ ഹനാൻ, സംഗീത, ഇഹാൻ, ജുമാന, വിഷ്ണുപ്രിയ എന്നിവർ നേതൃത്വം നൽകി. Photo: അധ്യാപക ദിനത്തോടനുബന്ധിച്ച് മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് വിദ്യാർഥികൾ പി. കേശവനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു IMG-20180905-WA0093
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.