അന്തിമയങ്ങിയാൽ കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ ബസില്ല; യാത്രക്കാർക്ക് ദുരിതം

പുലാമന്തോൾ: രാത്രിയാകുന്നതോടെ കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ ബസ് ഗതാഗതം നിലക്കുന്നു. രാത്രിയിൽ വീടണയാൻ ബസ് കാത്തുനിൽക്കുന്നവർ നട്ടംതിരിയുന്നു. രാത്രിയാവുന്നതോടെ ഈ റൂട്ടിൽ ബസ് ഗതാഗതം നിലച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. മലപ്പുറത്തുനിന്ന് വിവിധ ഗ്രാമങ്ങളിലൂടെ കറങ്ങി വൈകീട്ട് ഏഴിന് പുലാമന്തോളിലെത്തുന്ന അവസാനത്തെ ബസ് 7.10ന് തിരിച്ചുപോവുന്നതോടെ ഈ റൂട്ടിലെ ബസ് ഗതാഗതത്തിന് തിരശ്ശീല വീഴുകയായി. ശേഷം പുലാമന്തോളിൽനിന്ന് കൊളത്തൂർ ഭാഗത്തേക്കും കൊളത്തൂരിൽനിന്ന് പുലാമന്തോൾഭാഗത്തേക്കുമുള്ള യാത്രക്കാർ വഴിയോരങ്ങളിലേക്ക് കണ്ണുംനട്ട് ബസ് കാത്തുനിൽക്കുന്നത് നിത്യസംഭവമാണ്. ഇതിൽ അധികവും മാലാപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ശേഷം കുരുവമ്പലം, ചെമ്മലശേരി, പാലൂർ, ചെമ്മല, വളപുരം, പുലാമന്തോൾ ഭാഗങ്ങളിലേക്ക് തിരികെപോവുന്ന രോഗികളാണ്. ദീർഘദൂരയാത്ര കഴിഞ്ഞ് കൊളത്തൂർ-കുരുവമ്പലം-ചെമ്മലശ്ശേരി ഭാഗത്തേക്ക് പോവേണ്ട യാത്രക്കാരാണ് പുലാമന്തോളിലെത്തി യാത്ര ചെയ്യാൻ ബസും മറ്റും കിട്ടാതെ നട്ടംതിരിയുന്നത്. കൂടാതെ പുലാമന്തോൾ-പട്ടാമ്പി ഭാഗങ്ങളിൽ കച്ചവട സ്ഥാപനങ്ങളിലും മറ്റും ജോലി കഴിഞ്ഞെത്തുന്നവരും വീടണയാനാവാതെ മണിക്കൂറുകളോളം വാഹനങ്ങൾ കാത്ത് നിൽക്കുന്നതും പതിവാണ്. വർഷങ്ങൾക്ക് മുമ്പ് കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ രാത്രി ഒമ്പത് മണി വരെയും ബസ് സർവിസുണ്ടായിരുന്നു. അനധികൃത പാരലൽ സർവിസി​െൻറ പേരു പറഞ്ഞ് ബസ് സർവിസുകൾ ഒന്നൊന്നായി നിർത്തിവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.