മലപ്പുറം: യൂനിയൻ തെരഞ്ഞെടുപ്പ് പരാജയത്തിെൻറ ജാള്യം മറക്കാൻ എസ്.എഫ്.െഎ നടത്തുന്ന അക്രമത്തെ ചെറുത്തുതോല്‍പിക്കുമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. മുഴുവന്‍ കാമ്പസുകളിലും ജനാധിപത്യ രീതിയിലാണ് എം.എസ്.എഫ് തെരഞ്ഞെടുപ്പുകളെ നേരിട്ടത്. അതിെൻറ പ്രതിഫലനമാണ് കഴിഞ്ഞദിവസത്തെ വിജയം. മലപ്പുറം കോളജില്‍ നടന്ന അക്രമം അപലപനീയമാണ്. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോള്‍ മാരകായുധങ്ങളുമായെത്തി യൂനിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയാണുണ്ടായത്. ഭരണത്തിെൻറ മറവില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എം.എസ്.എഫ് രംഗത്തിറങ്ങുമെന്നും ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി. അഹമ്മദ് സഹീര്‍ എന്നിവര്‍ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.