പാർട്ടി കൗൺസിലിൽ വിമർശനം, റവന്യൂമന്ത്രി വീഴ്​ച ഏറ്റുപറഞ്ഞു

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ റവന്യൂമന്ത്രി സമയത്തും കാലത്തും എത്തിയില്ലെന്ന് സി.പി.െഎ സംസ്ഥാന കൗൺസിലിൽ വിമർശനം. വീഴ്ച മന്ത്രി ഇ. ചന്ദ്രശേഖരൻ അംഗീകരിച്ചു. പുനരുദ്ധാരണ പാക്കേജിനെ കുറിച്ച് കൃത്യമായ ധാരണ പാർട്ടിക്കുണ്ടാവണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രളയ കാലത്ത് വിദേശയാത്ര നടത്തിയ മന്ത്രി കെ. രാജുവിനുനേരെയും രൂക്ഷ വിമർശനമുയർന്നു. ഇടുക്കിയിലും ഉരുൾപൊട്ടലിൽ മരണം സംഭവിച്ച കോഴിക്കോട് അടക്കമുള്ള പ്രദേശങ്ങളിലും മന്ത്രി എത്തിയില്ലെന്നായിരുന്നു വിമർശനം. എന്നാൽ, പ്രവർത്തനം ഏകോപിപ്പിക്കാൻ താൻ മുഖ്യമന്ത്രിക്കൊപ്പം തലസ്ഥാനത്ത് തങ്ങേണ്ടിവന്നതിനാലാണ് ദുരന്ത പ്രദേശങ്ങളിൽ എത്താൻ കഴിയാതിരുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇൗ വീഴ്ച അംഗീകരിക്കുെന്നന്ന് അദ്ദേഹം സമ്മതിച്ചതോടെ മറ്റ് അഭിപ്രായങ്ങൾ ഉയർന്നില്ല. വിവാദ വിദേശ യാത്ര നടത്തിയ മന്ത്രി കെ. രാജുവിനെ സംസ്ഥാന നിർവാഹക സമിതി പരസ്യമായി ശാസിച്ചതിനെ കൗൺസിൽ െഎകകണ്ഠ്യേന അംഗീകരിച്ചു. മന്ത്രിയിൽനിന്ന് ജാഗ്രതക്കുറവുണ്ടായി. പാർട്ടിയുടെ സൽപ്പേരിന് ത​െൻറ പ്രവർത്തനം മങ്ങലേൽപിച്ചെന്ന് സമ്മതിച്ച കെ. രാജു, പാർട്ടി നടപടി മനസ്സറിഞ്ഞ് ഉൾക്കൊള്ളുെന്നന്നും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.