നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു കൊളത്തൂർ: പെയിൻറിങ് ജോലിക്കിടെ വീണ് നട്ടെല്ല് തകർന്ന നിർധന കുടുംബത്തിലെ യുവാവ് നാട്ടുകാരുടെ നൊമ്പരമാകുന്നു. കുറുവ പഞ്ചായത്തിലെ കരിഞ്ചാപ്പാടി പൊരുന്നുമ്മൽ ചീരങ്ങൻ കുഞ്ഞാലെൻറ മകൻ ഫൈസലിനാണ് പരിക്കേറ്റത്. ഇപ്പോൾ കോയമ്പത്തൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. രണ്ടുദിവസം കൊണ്ടുതന്നെ മൂന്ന് ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബം ചികിത്സക്ക് വഴിയില്ലാതെ അന്തിച്ചുനിൽക്കുകയാണ്. യുവാവിനെ സഹായിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് മെംബർ പി. അബ്ദുൽ സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുല്ലപ്പള്ളി യൂസുഫ്, പി. ബാബു, കുയിലൻതൊടി മാനു, ഡോ. അബ്ദുറഹൂഫ് കരുവള്ളി, അബ്ബാസ് അലുങ്ങൽ, റാഫി പള്ളിയാലിൽ, ഖാദറലി വറ്റലൂർ എന്നിവർ സംസാരിച്ചു. Faizal Sahayam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.