മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ഇറ്റലി ആരാധകർ

മലപ്പുറം: പ്രളയദുരിതത്തിൽനിന്ന് കരകയറ്റാൻ ഫുട്ബാൾ ആരാധകരും രംഗത്തെത്തി. ഇറ്റാലിയന്‍ ഫുട്‌ബാള്‍ ടീമി​െൻറ ആരാധകരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. 50,000 രൂപയാണ് കൈമാറിയത്. വാട്സ്ആപ് കൂട്ടായ്മ വഴി സംഘടിപ്പിച്ച തുക മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണയെ ഏല്‍പ്പിച്ചു. അമീർ മേൽപത്തൂർ, ശിഹാബുദ്ദീൻ പുള്ളിതൊടി, ഷറഫു കാവനൂർ, അനീസ് മട്ടക്കുളം, ഹഫീൽ മക്കരപ്പറമ്പ്, അജ്മൽ പെരിന്തൽമണ്ണ, അക്ബർ സിദ്ദീഖ് പാണ്ടിക്കാട്, ടി.ജി.സി. ഉബൈദ്, ഷാഫി പൊൻമുണ്ടം എന്നിവർ സംബന്ധിച്ചു. ഫോേട്ടാ: mpm: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഇറ്റലി ആരാധകരുടെ സംഭാവന കലക്ടർ അമിത് മീണക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.