കോഴിക്കോട്: പ്രളയത്തെ തുടർന്ന് വ്യാപകമായ എലിപ്പനിയുണ്ടാവുമെന്ന് ഭയന്നിരുന്നെങ്കിലും സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം മുൻവർഷങ്ങളിൽനിന്ന് കാര്യമായ വ്യത്യാസമില്ലെന്ന് കണക്കുകൾ. ഈ വർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ മൂന്നുവരെ രോഗം സ്ഥിരീകരിച്ചത് 888 പേർക്കാണ്. ഇതിൽ 40 പേർ മരിച്ചു. ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ മൂന്നുവരെ 12 പേർ രോഗം സ്ഥിരീകരിച്ച് മരിച്ചു. ഈ കാലയളവിൽ 368 പേർക്കാണ് രോഗം ബാധിച്ചത്. പ്രളയാനന്തരം ആഗസ്റ്റ് 29 മുതലാണ് രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായത്. സെപ്റ്റംബറിലെ മൂന്നുദിവസത്തിനുള്ളിൽ ആറുപേർ മരിച്ചു. എന്നാൽ, രോഗബാധിതരുടെ എണ്ണം 1700ലേറെ എത്തിയ വർഷങ്ങളുണ്ട്. കഴിഞ്ഞവർഷം 1408 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 80 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും കഴിഞ്ഞവർഷം തന്നെ. 2016ൽ രോഗികളുടെ എണ്ണം 1710ഉം മരിച്ചവരുടെ എണ്ണം 35ഉം ആയിരുന്നു. കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ഇതേ വർഷമാണ്. പ്രളയവുമായി ബന്ധപ്പെട്ട് എലിപ്പനിയുൾെപ്പടെ രോഗങ്ങൾ പടരാൻ സാധ്യത വളരെ കൂടുതലായതിനാൽ, ആരോഗ്യവകുപ്പ് തുടക്കത്തിൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. പ്രളയം സംഹാരതാണ്ഡവമാടിയ ആഗസ്റ്റ് 16ന് തന്നെ പ്രതിരോധത്തെക്കുറിച്ച് മാർഗരേഖ പുറത്തിറക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ വിതരണവും അവബോധ ക്ലാസുകളും നടത്തി. അതുകൊണ്ടാണ് പ്രളയാനന്തരം വലിയ തോതിൽ എലിപ്പനി പ്രതീക്ഷിച്ചിരുെന്നങ്കിലും പിടിച്ചുനിർത്താനായതെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. കെ.ജെ. റീന പറയുന്നു. ഗുളിക വാങ്ങിെവച്ചെങ്കിലും കഴിക്കാത്തതിനാലാണ് രോഗികളുടെ എണ്ണം കൂടാനുള്ള കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എലിപ്പനി കഴിഞ്ഞ വർഷങ്ങളിലെ കണക്ക് (സ്ഥിരീകരിച്ചത് മാത്രം) വർഷം കേസുകൾ മരണം 2011 944 70 2012 736 18 2013 814 34 2014 1075 43 2015 1098 43 2016 1710 35 2017 1408 80 2018 സെപ്റ്റംബർ 888 40 മൂന്നുവരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.