ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെന വെടിവെച്ചുകൊന്നത് പിടിയിലായ പരശുറാം വാഗ്മോർ (26) തന്നെയെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട്. സി.സി.ടി.വിയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങളും കൊലപാതക രംഗത്തിെൻറ പുനരാവിഷ്കരണ വിഡിയോയും ഉൾപ്പെടുത്തി ഗുജറാത്തിലെ ഡയറക്ടറേറ്റ് ഒാഫ് ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൊന്നിൽ കൊലയാളിയായ പരശുറാം വാഗ്മോറിെൻറ ചിത്രം പതിഞ്ഞിരുന്നു. ആറു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഇൗ ദൃശ്യവും കൊലപാതകത്തിെൻറ പുനരാവിഷ്കരണ ദൃശ്യവുമാണ് പരിശോധനക്കയച്ചത്. ഇരു വിഡിയോയിലും പ്രത്യക്ഷപ്പെടുന്നയാളിെൻറ ശരീരഭാഷയും ചലനങ്ങളും മറ്റും അടിസ്ഥാനമാക്കി ഫോറൻസിക് ഗേറ്റ് അനാലിസിസ് പരിശോധനയിലൂടെയാണ് കൊലയാളിയെ ഉറപ്പിച്ചത്. കുറ്റാന്വേഷണ രംഗത്ത് ഇന്ത്യയിൽ ഒരുപക്ഷേ ആദ്യമായാവും ഫോറൻസിക് ഗേറ്റ് അനാലിസിസ് ഉപയോഗപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.