ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ്

ഊർങ്ങാട്ടിരി: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ദുരന്തം വിതച്ച ഊർങ്ങാട്ടിരിയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണെന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു. ഏഴ് പേരുടെ മരണവും നിരവധി വീടുകളുടെ തകർച്ചയും വൻ കൃഷിനാശവുമുണ്ടായ പഞ്ചായത്തിലെ ദുരന്തത്തിന് നേരെ കണ്ണടക്കുന്ന സമീപനത്തിനെതിരെ വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദുരന്തബാധിതരായ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് ഒന്നും ചെയ്തില്ല. ഓടക്കയം നെഹ്റു ക്ലബിലെ കുടുസ്സുമുറിക്കകത്താണ് മൂന്ന് കുടുംബങ്ങൾ കഴിയുന്നത്. ക്ലബ് അധികൃതരുടെ സംരക്ഷണത്തിലാണ് ഇവർ. പഞ്ചായത്ത് അധികൃതർ ഈ കുടുംബങ്ങൾക്കായി ഒന്നും ചെയ്തില്ല. തകർന്ന ആദിവാസി കോളനി റോഡുകൾ പുനർനിർമിക്കാൻ ഒരു രൂപ പോലും നീക്കിവെക്കാതെ സർക്കാർ ഉത്തരവിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയാണ് ചെയ്തതെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.പി. മുഹമ്മദ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കെ. കോയസ്സൻ, എൻ.കെ. യൂസുഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അബ്ദുറഊഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. അനൂപ്, കെ.കെ. കുഞ്ഞാണി, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് യു. ജാഫർ, അൽമോയ റസാഖ് തുടങ്ങിയവർ പങ്കെടുത്തു. പ്രളയത്തിൽ കൈത്താങ്ങായവരെ ആദരിച്ചു കീഴുപറമ്പ്: പ്രളയബാധിത പ്രദേശങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തിയ വാലില്ലാപ്പുഴ കല്ലായിലെ നന്മ റെസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളെ ആദരിച്ചു. നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫിസർ എം.എ. ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. അബൂബക്കർ, കെ.വി. ഷഹർബാൻ എന്നിവർ സംസാരിച്ചു. റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. നിസാമുദ്ദീൻ സ്വാഗതവും മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.