ചെറുകിട വ്യവസായ അസോ. ജില്ല ഭാരവാഹികൾ ചുമതലയേറ്റു

ചെറുകിട വ്യവസായ അസോ. ജില്ല ഭാരവാഹികൾ ചുമതലയേറ്റു മഞ്ചേരി: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല ഭാരവാഹികൾ ചുമതലയേറ്റു. സി. ഹംസഹാജി (പ്രസി.), സി. അഹമ്മദ് (വൈസ് പ്രസി.), പി. ജുനൈദ് (സെക്ര.), സത്യൻ മലയത്ത് (ജോ. സെക്ര.), എ.പി. അബ്ദുൽ കരീം (ട്രഷ) എന്നിവരാണ് സ്ഥാനമേറ്റത്. വാർഷിക ജനറൽ ബോഡിയിൽ മുൻ ജില്ല പ്രസിഡൻറ് കെ.വി. അൻവർ അധ്യക്ഷത വഹിച്ചു. കെ.ആർ. ബാലൻ, സംസ്ഥാന പ്രസിഡൻറ് ദാമോദർ അവനൂർ, പി.പി. സുബൈർ, ചാലിൽ ഇസ്മായിൽ, പി.എൻ. മുത്തുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. മഞ്ചേരിയിലെ ഗതാഗത ക്രമീകരണം: സർവേ പൂർത്തിയാക്കി നാറ്റ്പാക്ക് റിപ്പോർട്ട് സമർപ്പിച്ചു മഞ്ചേരി: നഗരത്തിലെ വാഹനത്തിരക്ക് കുറക്കാൻ നാറ്റ്പാക്കി​െൻറ നേതൃത്വത്തിൽ സർവേ പൂർത്തിയാക്കി. നാറ്റ്പാക്ക് സമർപ്പിച്ച റിപ്പോർട്ട് നഗരസഭയുടെയും പൊലീസി‍​െൻറയും പരിഗണനയിലാണ്. കച്ചേരിപ്പടിയിൽ എട്ടുവർഷത്തോളം മുമ്പുതുറന്ന മുനിസിപ്പൽ ബസ്സ്റ്റാൻഡും അതിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഗതാഗതം പുനക്രമീകരിക്കാനുള്ള റിപ്പോർട്ടാണ് നൽകിയത്. നഗരത്തിൽ രണ്ടുപതിറ്റാണ്ടായി തുടരുന്ന അടിസ്ഥാന വികസനത്തിലെ പോരായ്മകൾ തുടരുകയാണ്. ഉൾക്കൊള്ളാവുന്നതിലേറെ ഒാട്ടോകളും മഞ്ചേരി വഴി പോവേണ്ട വാഹനങ്ങൾ നഗരത്തിലൂടെ തന്നെ പോവുന്നതും കുരുക്ക് വർധിപ്പിക്കുന്നു. കച്ചേരിപ്പടിയിൽ പുതുതായി വന്ന ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, മലപ്പുറം, പരപ്പനങ്ങാടി ഭാഗങ്ങളിലേക്കുള്ള ബസുകൾ സർവിസ് നടത്തുന്ന ക്രമം നേരേത്ത പരീക്ഷിച്ചിരുന്നു. എന്നാൽ, ഈ ഭാഗങ്ങളിലേക്ക് പോവേണ്ടവരും ഇവിടെനിന്ന് വരുന്നവരും ഏറെ പ്രയാസപ്പെട്ടതോടെ എതിർപ്പുയരുകയും ഇത് അവസാനിപ്പിക്കുകയും ചെയ്തു. കച്ചേരിപ്പടി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഏതാനും ബസുകൾ സർവിസ് നടത്തുന്ന രീതിയിലാണ് നാറ്റ്പാക്ക് റിപ്പോർട്ട്. ബസുകൾ സർവിസ് എവിടെ അവസാനിപ്പിക്കുന്നു എന്നതിനേക്കാൾ എവിടെ നിന്ന് പുറപ്പെടുന്നു എന്നതാണ് യാത്രക്കാരെ കൂടുതൽ ബാധിക്കുന്നത്. നഗരത്തിലെ പ്രധാന ബസ്സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന വിധത്തിൽ ഏത് ക്രമീകരണവും യാത്രക്കാരുടെ എതിർപ്പില്ലാതെ നടപ്പാക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.