കൊച്ചി: നഗരവാസിയായ യുവതിക്ക് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല ചിത്രങ്ങളും മെസേജുകളും അയച്ച കേസിൽ യുവാവ് പിടിയിൽ. കോട്ടയം കടനാട് കൊടുമ്പിടി പുഴക്ക് താഴെ വീട്ടിൽ അജിത് പി. മോഹനനെയാണ് (27) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ വിവിധ ഫേസ്ബുക്ക് അക്കൗണ്ടുകളിൽനിന്നും യുവതിക്ക് നിരന്തരം അശ്ലീല മെസേജുകളും കാളുകളും വിഡിയോകളും അയച്ച് ശല്യം ചെയ്തതിനെത്തുടർന്നാണ് യുവതി പരാതി നൽകിയത്. വലൻറയിൻ അജിത്, ദേവ ദേവൻ, ചിത്ര അയ്യർ, നീതു കൃഷ്ണൻ, ടിൻറു മറിയ, ചന്ദ്ര മീനു, ആനി പോൾ, കെവിൻ ശങ്കർ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നുമാണ് യുവതിക്ക് മെസേജുകൾ അയച്ച് ശല്യപ്പെടുത്തിയിരുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിൽ മാന്യത നടിച്ച് മെസഞ്ചറിലൂടെയാണ് അശ്ലീല െമസേജുകളും ചിത്രങ്ങളും അയച്ചിരുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി യുവതി യുവാക്കളെ കെണിയിൽ വീഴ്ത്തുന്നവരുടെ വൻ ശൃംഖലയിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്നും ഇയാൾക്ക് നാല് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായും പൊലീസ് കണ്ടെത്തി. അതിൽ സ്ത്രീകളുടെ പേരിലുള്ള അക്കൗണ്ടുകളുമുണ്ട്. പരാതിക്കാരിയായ യുവതിയുടെ വിവരങ്ങൾ പ്രതിക്ക് നൽകിയതായ ഫേസ്ബുക്ക് അക്കൗണ്ടുടമയെക്കുറിച്ചും മറ്റ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ സൈബർ സെല്ലിെൻറ സഹായത്തോടെ ശേഖരിച്ച് വരുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.