mm me മീറ്റർ മാറ്റിസ്ഥാപിക്കണം മലപ്പുറം: ജല അതോറിറ്റി മലപ്പുറം സബ്ഡിവിഷൻ പരിധിയിലെ മലപ്പുറം, രാമനാട്ടുകര നഗരസഭകൾ, കൂട്ടിലങ്ങാടി, കോഡൂർ, മക്കരപ്പറമ്പ് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മീറ്റർ തകരാറുമായി ബന്ധപ്പെട്ട് നോട്ടിസ് ലഭിച്ചവർ ഒാഫിസുമായി ബന്ധപ്പെട്ട് എത്രയും വേഗം മീറ്റർ മാറ്റിസ്ഥാപിക്കണം. കുടിശ്ശികയുള്ളവർ സെപ്റ്റംബർ 29നകം അടക്കണം. അല്ലാത്തപക്ഷം മുന്നറിയിപ്പ് ഇല്ലാതെ കണക്ഷൻ വിച്ഛേദിക്കും. റീഡിങ് ബിൽ ലഭിച്ചിട്ടില്ലാത്തവർ ഒാഫിസുമായി ബന്ധപ്പെടണം. കുടിവെള്ളം പാഴാവുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒാഫിസിൽ അറിയിക്കണമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഫോൺ: 0483 2734857.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.