സാമൂഹിക സുരക്ഷ പെന്‍ഷന്‍: മങ്കട പഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗ് മാര്‍ച്ച് ഞാന്‍ മരിച്ചിട്ടിെല്ലന്ന് പ്ലാക്കര്‍ഡുമുയര്‍ത്തിയാണ് മാര്‍ച്ച് മങ്കട: സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ മരിച്ചതായി കാണിച്ച് പെന്‍ഷന്‍ തടഞ്ഞുവെച്ച സര്‍ക്കാറിെൻറയും ഗ്രാമപഞ്ചായത്തിെൻറയും നടപടിക്കെതിരെ മങ്കട ഗ്രാമപഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗ് മാര്‍ച്ച് നടത്തി. ഞാന്‍ മരിച്ചിട്ടില്ല, എനിക്ക് വാഹനമില്ല എന്ന പ്ലാക്കര്‍ഡ് ഉയര്‍ത്തിയാണ് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ സമരത്തിനെത്തിയത്. അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ പത്തിന് കടന്നമണ്ണയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. എം. അസ്‌ലം മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.കെ. മന്‍സൂര്‍, ടി. അബ്ദുല്‍ കരീം, അഡ്വ. കെ. അസ്ഗര്‍ അലി, പി.കെ. നൗഷാദ്, പി.പി. അനീസ് എന്നിവര്‍ സംസാരിച്ചു. യു.കെ. അലവിക്കുട്ടി ഹാജി, സി. ഷൗക്കത്ത് അലി, കെ. സിദ്ദീഖ് മാസ്റ്റര്‍, മദീന വാപ്പു, അലി കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: Mankada League: മങ്കട പഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗ് നടത്തിയ മാര്‍ച്ച് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു ഫുട്ബാള്‍ ടൂർണമെൻറ് മങ്കട: ചേരിയം സൂപ്പര്‍ ബോയ്‌സ് ഓട്ടുപാറ സംഘടിപ്പിക്കന്ന ഈവനിങ് സെവന്‍സ് ഫുട്ബാള്‍ ടൂർണമെൻറ് സെപ്റ്റംബര്‍ രണ്ടാംവാരം ആരംഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.