ന്യൂഡൽഹി: ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ നിയമിക്കാൻ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒൗപചാരികമായി നാമനിർദേശം ചെയ്തു. അദ്ദേഹം അടുത്ത മാസം മൂന്നിന് ചുമതലയേൽക്കും. 2019 നവംബർ 17 വരെ, 13 മാസമാണ് പ്രവർത്തന കാലാവധി. പുതിയ ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്യാൻ നിയമമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസിന് എഴുതിയിരുന്നു. സുപ്രീംകോടതിയിൽ തൊട്ടടുത്ത ഏറ്റവും സീനിയറായ ജഡ്ജിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്ന കീഴ്വഴക്കം തുടരുകയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയ്തത്. 2012 ഏപ്രിലിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയാകുന്നത്. അസം സ്വദേശിയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നൊരാൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത് ആദ്യം. കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.