ചിറ്റൂർ: പ്രളയകാലം മറയാക്കി ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റഴിച്ചത് ഏകദേശം 20 ലക്ഷം ലിറ്റർ വ്യാജമദ്യം. ഉത്രാടം, തിരുവോണം നാളുകളിലാണ് ഇത്രയും വിൽപന നടന്നത്. തിരുവോണ ദിവസം ബിവറേജസ് കോർപറേഷൻ വിദേശമദ്യ ഷോപ്പുകൾക്ക് അവധി നൽകിയതും കള്ളുവിൽപന കൂട്ടാൻ ഇടയാക്കി. പ്രളയം രൂക്ഷമായതോടെ വ്യാജ മദ്യവേട്ട നിർത്തിയതും മാഫിയക്ക് അനുകൂലമായി. പരിശോധന ഇല്ലാതായതോടെ മലബാർ മേഖലയിലേക്കുൾപ്പെടെ വ്യാജമദ്യം ഒഴുകിയതായി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. സംസ്ഥാനത്തെ 136 റേഞ്ചുകളിൽ 100 റേഞ്ചുകളിൽ പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റർ വ്യാജ കള്ള് വിറ്റഴിച്ചെന്നാണ് സൂചന. പാലക്കാട്ടുനിന്ന് വിവിധ ജില്ലകളിൽ എത്തുന്നത് കൃത്രിമ മധുരവും രാസവസ്തുക്കളും ചേർത്ത കള്ളാണെന്ന് എക്സൈസ് ഇൻറലിജൻസ് വിഭാഗം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. സാക്കറിൻ, പഞ്ചസാര വിവിധയിനം പൗഡറുകൾ വീര്യത്തിന് സ്പിരിറ്റ് ഉൾപ്പെടെയുള്ള മായം ചേർത്താണ് വ്യാജമദ്യ നിർമാണം. ഇതിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. മീനാക്ഷിപുരം, വണ്ണാമട, സ്രാമ്പി, കന്നിമാരി, മൂലക്കട, കരുമാണ്ട കൗണ്ടന്നൂർ, മലയാണ്ടി കൗണ്ടന്നൂർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഒരു ഷാപ്പ് പ്രവർത്തിക്കണമെങ്കിൽ കുറഞ്ഞത് 50 തെങ്ങും അഞ്ച് ചെത്ത് തൊഴിലാളികളും വേണമെന്നാണ് നിയമം. തൊഴിലാളികൾക്ക് മിനിമം വേതനത്തിെൻറ ഒരു വിഹിതം ഷാപ്പുടമകൾ േക്ഷമനിധിയിൽ അടക്കുകയും വേണം. വൃക്ഷക്കരം അടച്ച തെങ്ങുകൾ മാത്രം ചെത്തി അതിൽ ലഭിക്കുന്ന ശുദ്ധമായ കള്ള് വിൽപന നടത്തണമെന്നും ചട്ടത്തിൽ പറയുന്നു. എന്നാൽ, നിയമങ്ങൾ കാറ്റിൽപറത്തിയാണ് കോടികളുടെ അഴിമതി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.