പ്രളയ ദുരിതത്തില്‍നിന്ന് ആനക്കര ഗ്രാമം സമൂഹ വിവാഹത്തിന്​ ഒരുങ്ങുന്നു

പ്രളയ ദുരിതത്തില്‍നിന്ന് ആനക്കര ഗ്രാമം സമൂഹവിവാഹത്തിന് ഒരുങ്ങുന്നു ആനക്കര: പ്രളയ ദുരന്തത്തില്‍നിന്ന് ആനക്കര ഗ്രാമം സമൂഹവിവാഹത്തിന് ഒരുങ്ങുന്നു. കേരള വ്യാപാരി വ്യവസായി സമിതി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയാണ് ബുധനാഴ്ച കുമ്പിടി സിയെന്‍ ഓഡിറ്റോറിയത്തില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. പ്രളയത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ആനക്കര പഞ്ചായത്തിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയായതിനാല്‍ പ്രതിസന്ധിയിലും വ്യാപാരികള്‍ വിവാഹവുമായി മുന്നോട്ട് പോകുകയാണ്. ഗ്രാമപഞ്ചായത്തിലെ നിർധനരായ നാല് പെണ്‍കുട്ടികളുടെ വിവാഹമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാറി​െൻറ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വരൂപിച്ച തുകയും ചടങ്ങില്‍ കൈമാറും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം ശ്രീകൃഷ്ണപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ ഡി.വൈ.എഫ്.ഐ ശ്രീകൃഷ്ണപുരം ബ്ലോക്ക് കമ്മിറ്റി ചന്തപ്പുരയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല സെക്രട്ടറി കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. എസ്. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി. രാജേഷ്, ശ്രീവത്സൻ, രാകേഷ്, മുകുന്ദൻ, പ്രസാദ്, ഷിജു, അജിത്‌മോഹൻ, നൗഷാദ് എന്നിവർ സംസാരിച്ചു. ചിത്രവിവരണം: sreekrishnapuram dyfi ഡി.വൈ.എഫ്.ഐ ചന്തപ്പുരയിൽ നടത്തിയ പ്രതിഷേധ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.