മയിലുംപുറം റോഡിലെ തോട്ടുപാലത്തി​െൻറ ഭിത്തി തകർന്നു; അപകട ഭീഷണി

ഒറ്റപ്പാലം: പ്രളയത്തെ തുടർന്ന് പുളിഞ്ചോട്-മയിലുംപുറം പാതയിലെ പാർശ്വഭിത്തി തകർന്നതോടെ തോട്ടുപാലം വഴി ഗതാഗതം അപകട ഭീഷണിയാകുന്നു. എരുമക്കുണ്ട് തോടിന് കുറുകെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച പാലമാണ് മൂന്ന് മീറ്ററോളം തകർന്നത്. അപകടാവസ്ഥയിലായിട്ടും ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പുളിഞ്ചോട് നിന്ന് മയിലുംപുറം വഴി ഒറ്റപ്പാലത്തേക്കും ചുനങ്ങാട് മേഖലയിലേക്കും പോകുന്ന പാതയാണിത്. വർഷങ്ങൾക്ക് മുമ്പ് കരിങ്കൽനിർമിത പാർശ്വഭിത്തിയുടെ ഒരുഭാഗം തകർന്നിരുന്നു. നിരവധിതവണ പരാതി അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തോടും പാടവും വെള്ളം മൂടിയതോടെയാണ് പാർശ്വഭിത്തിയുടെ തകർച്ചക്ക് ആക്കം കൂടിയത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് പാലത്തി​െൻറ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാലം വീതികൂട്ടണമെന്ന ആവശ്യവും ശക്തമാണ്. ഒറ്റപ്പാലം: പാർശ്വഭിത്തി തകർന്ന മയിലുംപുറം പാതയിലെ പാലം (പടം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.