മേലാറ്റൂർ: വിദ്യാർഥിയെ പാലത്തിന് മുകളിൽനിന്ന് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലടച്ചു. എടയാറ്റൂർ ഡി.എൻ.എം.എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആനക്കയം മങ്കരത്തൊടി മുഹമ്മദിനെയാണ് ആറുദിവസത്തെ തെളിവെടുപ്പ് കസ്റ്റഡിക്ക് ശേഷം പൊലീസ് തിരികെ ജയിലിലെത്തിച്ചത്. കനത്ത ബന്തവസിലായിരുന്നു കഴിഞ്ഞ ആറുദിവസം അന്വേഷണസംഘം പ്രതിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തത്. പ്രതിയെ പാർപ്പിച്ച മേലാറ്റൂർ പൊലീസ് സ്റ്റേഷനും പ്രത്യേക സുരക്ഷ ഏർപ്പാടാക്കിയിരുന്നു. പൊലീസിെൻറ നടപടിക്രമങ്ങളോട് പ്രതി പൂർണമായി സഹകരിച്ചു. ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കാനുള്ള തെളിവുകൾ ശേഖരിച്ച് വളരെ വേഗം കുറ്റപത്രം കോടതിയിൽ ഹാജരാക്കാനുള്ള കഠിനയത്നത്തിലാണ് അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.