തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നും സംരക്ഷണഭിത്തി കെട്ടണമെന്നും തെറ്റായ വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി എ.സി. മൊയ്തീൻ നിർദേശം നൽകി. സര്‍ക്കാര്‍ നിർദേശങ്ങള്‍ക്കുവിരുദ്ധമായി അപേക്ഷകരെ നിയമവിരുദ്ധമായി സഹായിക്കാന്‍ കൂട്ടുനിന്നെന്ന ചീഫ് എൻജിനീയറുടെ പ്രാഥമിക റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ അസി. എൻജിനീയര്‍ കെ.ടി. അലി ഫൈസലിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാനും ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറായി േജാലി നോക്കി വരുന്ന എ. സതീഷിനെ പിരിച്ചുവിടാനും മന്ത്രി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.