വള്ളിക്കുന്ന്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണവള നൽകി വിവാഹവേദി കാരുണ്യപ്രവർത്തിനത്തിന് വേദിയാക്കി നവദമ്പതികൾ. പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗവും സി.പി.എം കുറുന്തല ബ്രാഞ്ചംഗവുമായ കെ. മോഹൻദാസിെൻറയും കവിതയുടെയും മകൾ കാവ്യയും ഐക്കരപ്പടി പ്രണവത്തിൽ രവീന്ദ്രനാഥിെൻറ മകൻ സൂരജും തമ്മിലുള്ള വിവാഹചടങ്ങിലാണ് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സ്വർണവള നൽകിയത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. അനിൽ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം സുർജിത്ത്, ലോക്കൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി എം. പത്മനാഭൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവദമ്പതികളായ കാവ്യയും സൂരജും നൽകിയ സ്വർണവള വി.പി. അനിൽ ഏറ്റുവാങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.