പാലക്കാട്: ജില്ലയിലാകെ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി 112 അംഗങ്ങൾ. പാലക്കാട്, ആലത്തൂർ താലൂക്കിൽ ഓരോ ക്യാമ്പുകളിലായി 32 കുടുംബങ്ങളാണ് കഴിയുന്നത്. 51 പുരുഷന്മാരും 32 സ്ത്രീകളും 29 കുട്ടികളുമാണ് ക്യാമ്പുകളിൽ ഉള്ളത്. പാലക്കാട് താലൂക്കിൽ കഞ്ചിക്കോട് അപ്നാ ഘർ ക്യാമ്പിൽ 30 കുടുംബങ്ങളിലെ 104 അംഗങ്ങളും ആലത്തൂർ താലൂക്കിൽ വി.ആർ.ടി മംഗലം ഡാം പാരിഷ് ഹാളിൽ രണ്ടു കുടുംബങ്ങളിലെ എട്ട് അംഗങ്ങളുമാണുള്ളത്. ദുരിതമേഖലയിൽ അടുപ്പ് പുകയിച്ച് നിജാം ആലത്തൂർ: വെള്ളം കയറിയ വീടുകളിലെ ഗ്യാസ് സ്റ്റൗ സൗജ്യന്യമായി നന്നാക്കി കൊടുത്ത് നിജാമും കൂട്ടുകാരും. ആലത്തൂർ സ്വാതി നഗർ മിനി സിവിൽ സ്‌റ്റേഷന് സമീപം ഗ്യാസ് സ്റ്റൗ സർവിസ് നടത്തുന്ന നിജാമും അവിടത്തെ ജോലിക്കാരും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേർന്നാണ് അഞ്ച് ദിവസം ആലുവ, പറവൂർ മേഖലകളിൽ സേവനം ചെയ്തത്. വാട്സ്ആപ് സന്ദേശം വഴിയാണ് നിജാമും സംഘവും അവിടെയെത്തിയത്. ആലത്തൂരിലെ മാമാട്ടി സെയ്താണ് ഇവരുടെ സേവനം ദുരിതമേഖലയിലെത്തിക്കാൻ സഹായിച്ചത്. പെരുമ്പാവൂരിലെ വർക്ക്ഷോപ്പ് നടത്തുന്ന ജബ്ബാറും അയാളുടെ സുഹൃത്ത് അയൂബും വാഹനം ഉൾപ്പെടെ മറ്റ് സൗകര്യങ്ങൾ നൽകി. പെരുമ്പാവൂർ പാലക്കാട്ട് താഴം, ചെങ്ങമനാട് വല്ലം, പറവൂർ മേഖലകളിലാണ് നിജാമും മറ്റംഗങ്ങളായ രാധാകൃഷ്ണൻ, മോഹനൻ, രവി എന്നിവരടങ്ങിയ നാലംഗ സംഘം ക്യാമ്പ് ചെയ്ത് ഗ്യാസ് സ്റ്റൗകൾ നന്നാക്കി കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.