* വിക്ടോറിയയിൽ ചെയർമാനും മാഗസിൻ എഡിറ്ററും കെ.എസ്.യുവിന് * കല്ലടി യു.ഡി.എസ്.എഫ് തിരിച്ചുപിടിച്ചു * ചിറ്റൂരിൽ എസ്.എഫ്.ഐക്ക് എതിരില്ല പാലക്കാട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐ ആധിപത്യം. പാലക്കാട് വിക്ടോറിയ കോളജിലെ ചെയർമാൻ, മാഗസിൻ എഡിറ്റർ പോസ്റ്റുകൾ കെ.എസ്.യു നേടിയത് ശ്രദ്ധേയമായി. തൃത്താല ഗവ. കോളജ്, പട്ടാമ്പി ഗവ. കോളജ്, കുളപ്പുള്ളി എസ്.എൻ കോളജ്, ഒറ്റപ്പാലം എൻ.എസ്.എസ് കോളജ്, നെന്മാറ എൻ.എസ്.എസ് കോളജ്, പത്തിരിപ്പാല ഗവ. കോളജ്, ആലത്തൂർ എസ്.എൻ കോളജ്, വടക്കഞ്ചേരി ഐ.എച്ച്.ആർ.ഡി കോളജ്, ഗവ. കോളജ് കൊഴിഞ്ഞാമ്പാറ, ഗവ. കോളജ് ചിറ്റൂർ എന്നിവിടങ്ങളിൽ എസ്.എഫ്.ഐ യൂനിയൻ നേടി. ചിറ്റൂരിൽ എതിരില്ലാതെയാണ് എസ്.എഫ്.ഐ തെരഞ്ഞെടുക്കപ്പെട്ടത്. എം.ഇ.എസ് കല്ലടി, തൃത്താല റോയൽ കോളജ്, ചെർപ്പുളശ്ശേരി സി.സി.എസ്.ടി, പട്ടാമ്പി എം.ഇ.എസ്, എടത്തുനാട്ടുകര കെ.എസ്.എച്ച്.എം കോളജ് എന്നീ കോളജുകളിൽ യു.ഡി.എസ്.എഫ് സഖ്യം യൂനിയൻ നേടി. എം.ഇ.എസ് കോളജ് യൂനിയൻ എസ്.എഫ്.ഐയിൽനിന്ന് യു.ഡി.എസ്.എഫ് സഖ്യം തിരിച്ചുപിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളൊന്നും കലാലയങ്ങളിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തില്ല. വിക്ടോറിയ കോളജിലെ മാഗസിൻ എഡിറ്റർ പോസ്റ്റിലെ ഫലത്തെ തുടർന്നുണ്ടായ തർക്കം ഫലപ്രഖ്യാപനം വൈകിപ്പിച്ചു. ആദ്യം വോെട്ടണ്ണി തീർന്നപ്പോൾ കെ.എസ്.യു സ്ഥാനാർഥി നിസ്സാര വോട്ടുകൾക്ക് ജയിച്ചതാണ് തർക്കത്തിന് കാരണമായത്. 30ലേറെ വോട്ടുകൾ അസാധുവാക്കിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ ബഹളം വെച്ചത്. തുടർന്ന് രാത്രി എട്ടോടെ മാഗസിൻ എഡിറ്റർ പോസ്റ്റിലേക്കുള്ള വോട്ടുകൾ രണ്ടാമതെണ്ണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.