മൂന്നുപേർക്കുകൂടി എലിപ്പനി

*ഏഴുപേർ നിരീക്ഷണത്തിൽ പാലക്കാട്: എലിപ്പനി ഭീതിയിൽ പാലക്കാട് ജില്ല. പ്രളയത്തിന് മുമ്പേ പടർന്നുപിടിച്ച എലിപ്പനി പ്രളയത്തിന് ശേഷം കൂടുതൽ പേരിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിഭാഗവും ജനവും. എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം കോങ്ങാട്ടിൽ നിർമലയും തൃത്താലയിൽ കോയാമു എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒറ്റപ്പാലത്ത് ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്ന ബാലകൃഷ്ണൻ എന്നയാളും മരിച്ചത് എലിപ്പനി കാരണമാണെന്ന് സംശയമുണ്ട്. പരിശോധന ഫലം വന്നെങ്കിൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. പരിശോധന ഫലം ചൊവ്വാഴ്ച ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ജില്ലയിൽ സ്ഥിരീകരിച്ചു. ഏഴുപേർക്ക് സംശയമുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. പ്രളയത്തിന് മുമ്പും ജില്ലയിൽ എലിപ്പനി ബാധിച്ച് രോഗികൾ മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ജില്ല ആരോഗ്യവിഭാഗം ഊർജിതപ്പെടുത്തിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ വഴിയും ഇതര മാർഗങ്ങളിലൂടെയും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ വിതരണം ചെയ്യുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ ആളുകളും ശുചീകരണത്തിനിറങ്ങുന്നവരും നിർബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവിഭാഗം നിർദേശം നൽകുന്നുണ്ട്. മഴമാറി; ഡെങ്കിയും ഭീഷണി ഒരാഴ്ചയായി മഴമാറിയതോടെ ജില്ലയിൽ ഡെങ്കിപ്പനി ഭീഷണിയും ഉയർന്നു. മൂന്നുപേരെയാണ് തിങ്കളാഴ്ച ഡെങ്കിപ്പനി സംശയത്തോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. മഴ മാറിയാൽ കൊതുകുകൾ കൂട്ടത്തോടെ പെരുകുമെന്നും പ്രതിരോധ പ്രവർത്തനങ്ങളും കൊതുക് നിർമാർജനവും നടത്തണമെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. മുൻകാലങ്ങളിലേതുപോലെ ഡെങ്കിപ്പനി വ്യാപിക്കുന്നില്ലെങ്കിലും മഴ കുറഞ്ഞ സാഹചര്യത്തിൽ ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.