കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: പട്ടാമ്പി സംസ്കൃത കോളജ് എസ്.എഫ്.ഐ തൂത്തുവാരി

പട്ടാമ്പി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പട്ടാമ്പി സംസ്കൃത കോളജ് എസ്.എഫ്.ഐ തൂത്തുവാരി. ഒമ്പത് സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. സുധീഷ് (ചെയർ.), രാഗിത (വൈസ്. ചെയർ.), അനൂപ്, ആരിഫ് (യു.യു.സി.), അക്ഷയ് (ജന. സെക്ര), വൃന്ദ (ജോ. സെക്ര.), സുജിത്ത് (എഡിറ്റർ), അശ്വിൻ (ക്യാപ്റ്റൻ), റിജോയ് (ആർട്സ് സെക്ര.) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലിമൻറ് കോളജ്, ന്യൂക്ലിയസ് കോളജ് മുതുതല എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും കരസ്ഥമാക്കിയതായി എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു. ആഷിക് (ചെയർ.), മുർഷിദ് (യു.യു.സി), ഇജാസ് (ജന. സെക്ര.), ജിതിൻ (എഡിറ്റർ), ഫായിസ് (ക്യാപ്റ്റൻ), ജുനൈദ് (ആർട്സ്) എന്നിവരാണ് ലിമൻറ് കോളജിൽ വിജയിച്ചത്. വിജയാഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ പട്ടാമ്പി ടൗണിൽ പ്രകടനം നടത്തി. സി.പി.എം. ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ പ്രകടനത്തെ അഭിവാദ്യം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. നീരജ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്ഐ ബ്ലോക്ക് സെക്രട്ടറി പി.വി. രതീഷ് സംസാരിച്ചു. ഏരിയ സെക്രട്ടറി അബുൽ ഹസ്സൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.