എം.എസ്.എഫി​െൻറ വിജയം: പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: സര്‍ക്കാരിന് കാമ്പസി​െൻറ പിന്തുണയില്ലെന്നതിന് തെളിവാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ലഭിച്ച വിജയമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വെള്ളപ്പൊക്ക ദുരിതമടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നതി​െൻറ പ്രതികരണമാണ് കാമ്പസുകളിലും കണ്ടത്. ഇത്തവണ എസ്.എഫ്.ഐ കാമ്പസുകൾ പിടിച്ചെടുക്കുമെന്നായിരുന്നു വെല്ലുവിളി. പക്ഷേ കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്നവ പോലും നിലനിറുത്താന്‍ അവര്‍ക്കായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.