മുണ്ടൂർ (പാലക്കാട്): എലിപ്പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. മുണ്ടൂര്‍ ചെമ്പക്കര വീട്ടില്‍ പരേതനായ കുട്ടെൻറ മകള്‍ നിര്‍മലയാണ് (50) ഞായറാഴ്ച പുലര്‍ച്ച മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ പനി ബാധിച്ച് ചികിത്സ തേടിയത്. ഭേദമാകാത്തതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വികലാംഗയായ നിര്‍മല അവിവാഹിതയാണ്. മാതാവ്: ജാനു. സഹോദരങ്ങള്‍: സുരേഷ്, വിമല, ചന്ദ്രിക. എലിപ്പനി ബാധിച്ചാണ് നിർമല മരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത സ്ഥിരീകരിച്ചു. നിര്‍മലയുടെ മരണത്തോടെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോങ്ങാട് പഞ്ചായത്തിലെ പൂപ്പുള്ളി കൃഷ്ണൻകുട്ടി (45) കഴിഞ്ഞ ബുധനാഴ്ച എലിപ്പനി ബാധിച്ചു മരിച്ചിരുന്നു. കൊട്ടശ്ശേരി, മണ്ണാതറ എന്നിവിടങ്ങളിലും എലിപ്പനി ലക്ഷണമുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞമാസമുണ്ടായ അഞ്ചു പനിമരണങ്ങളില്‍ രണ്ടെണ്ണം എലിപ്പനി ബാധിച്ചായിരുന്നു. മൂന്നെണ്ണം എലിപ്പനി ബാധ സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റിലെ അഞ്ചുമരണങ്ങളും വെള്ളപ്പൊക്കം ഉണ്ടാവുന്നതിനു മുമ്പാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു. വെള്ളപ്പൊക്കത്തിനുശേഷം എലിപ്പനി പടരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.