പാണ്ടിക്കാട്: പ്രളയ ബാധിതർക്ക് തറിപ്പടി എൽ.കെ.ടി ക്ലബ് ശേഖരിച്ച 50,200 രൂപ കലക്ടർ അമിത് മീണക്ക് പ്രസിഡൻറ് സൽമാൻ കൈമാറി. അമീർ പാറക്കൽ, ഫത്തഹ്, ഷഫീഖ്, ഇർഷാദ് എന്നിവർ സംബന്ധിച്ചു. ഫോട്ടൊ പ്രളയ ബാധിതർക്ക് തറിപ്പടി എൽ.കെ.ടി ക്ലബ് ശേഖരിച്ച തുക പ്രസിഡൻറ് സൽമാൻ കലക്ടർ അമിത് മീണക്ക് കൈമാറുന്നു മുഅല്ലിം ദിനം പാണ്ടിക്കാട്: ഒറവംപുറം സുൽത്താൻ റോഡ് നൂറുൽ ഇസ്ലാം മദ്റസയുടെ കീഴിൽ മുഅല്ലിം ദിനം ആചരിച്ചു. ടി.കെ.എസ്. ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം കെ.പി. മുഹമ്മദ് റാഷിദ് ഫൈസി അധ്യക്ഷത വഹിച്ചു. ഫിസിയോളജിക്കൽ കൗൺസിലർ ജഅഫർ സാദിഖ് റഹ്മാനി കിടങ്ങയം ക്ലാസ് നയിച്ചു. കളത്തിൽ അബ്ദുൽ മജീദ്, മഞ്ചപ്പുള്ളി നൗഷാദ്, കെ.കെ. ശുക്കൂർ ഫൈസി, ഒ.ടി. മുഹമ്മദ് കുട്ടി ഫൈസി, സുഹൈൽ മുസ്ലിയാർ വളരാട് എന്നിവർ സംസാരിച്ചു. വിദ്യാർഥി സംഗമവും രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.