നിയമന നിരോധന നീക്കത്തിൽനിന്ന് പിന്മാറണം -എസ്.ഇ.യു

മലപ്പുറം: സംസ്ഥാനത്ത് നിയമന നിരോധനം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ചെലവ് ചുരുക്കലെന്നാൽ നിയമനങ്ങൾ നിർത്തിവെക്കൽ മാത്രമാണെന്ന നിലപാട് തിരുത്തണമെന്നും സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഒഴിവുകൾ നികത്തി പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദലി, ആമിർ കോഡൂർ, ഹമീദ് കുന്നുമ്മൽ, സി. ലക്ഷ്മണൻ, എൻ.കെ. അഹമ്മദ്, വി.പി. സമീർ, അബ്ദുറഹിമാൻ മുണ്ടോടൻ, കെ.കെ. ഹംസ, അലി കരുവാരകുണ്ട്, ഇ.സി. നൂറുദ്ദീൻ, സാദിഖലി വെള്ളില, ടി.പി. ശശികുമാർ, ഷാഹിദ് റഫീഖ്, അഷ്റഫ് നെല്ലിക്കുത്ത്, മുഹമ്മദ് നാഫിഹ്, കെ. അബ്ദുന്നാസർ, അബ്ദുന്നാസർ പൂവത്തി, എൻ.ടി. അബ്ദുൽ സലിം, ഷഫീഖ് റഹ്മാൻ, ഫൈറൂസ് കോഡൂർ, സി.പി. ആബിദ്, യു.കെ. ഓമാനൂർ, പി. അബ്ദുൽ ഗഫൂർ, കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.