പെരിന്തൽമണ്ണ: പ്രളയം ദുരിതം ബാധിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ 17ന് ദുരന്തനിവാരണ വകുപ്പ് മേധാവിയുടെ ഉത്തരവ് പ്രകാരം നിർമാണ ജോലികളും ക്വാറി, ക്രഷർ എന്നിവയുടെ പ്രവർത്തനവും നിർത്തിവെച്ച ഉത്തരവ് നിയന്ത്രണങ്ങളോടെ പിൻവലിക്കണമെന്ന് ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ സംഭവിച്ച പരിസ്ഥിതിലോല പ്രദേശങ്ങളിൽ വിദഗ്ധ സമിതി പരിശോധന നടത്തി മാത്രം ക്വാറികളുടെ പ്രവർത്താനാനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പി.ആർ.ഒ ഡോ. യു.എ. ഷബീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ബി. സജി, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഇക്ബാൽ, ട്രഷറർ ഷിബു കരിയക്കോട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.