പെരിന്തൽമണ്ണ: പ്രളയക്കെടുതിയിൽ മുറിവേറ്റവർക്കായി ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ ആഭിമുഖ്യത്തിൽ മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും വിതരണം ചെയ്യാനുള്ള 3500 ദുരിതാശ്വാസ കിറ്റുകൾ അടങ്ങിയ വാഹനങ്ങൾ യാത്ര തിരിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. അൽ ജാമിഅ അഡ്മിനിസ്‌ട്രേറ്റിവ് കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി. ഹരീഷ് ബാബു, ശാന്തപുരം മഹല്ല് അസി. ഖാദി എം.പി. മൊയ്തീൻ മൗലവി, എ.ടി. ഷറഫുദ്ദീൻ, എ. ഫാറൂഖ്, അഷറഫലി കട്ടുപ്പാറ, എം.ടി. കുഞ്ഞലവി, എം.ഇ. ഷുക്കൂർ മാസ്റ്റർ, എം.ടി. ഇസ്മാഈൽ എന്നിവർ സംബന്ധിച്ചു. പടം...pmna m3 ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ ദുരിതാശ്വാസ കിറ്റുകൾ അടങ്ങിയ വാഹനങ്ങൾ പി. അബ്ദുൽ ഹമീദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.