പ്രവാസി അധ്യാപകരുടെ തൊഴിൽ സംരക്ഷിക്കുമെന്ന്​ ഉറപ്പ്​ ലഭിച്ചു -കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിദൂരവിദ്യാഭ്യാസ കോഴ്സുകൾവഴി യോഗ്യതനേടി യു.എ.ഇയിൽ ജോലിചെയ്യുന്ന അധ്യാപകരുടെ തൊഴിൽ സംരക്ഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതാ‍‍യി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിദൂരവിദ്യാഭ്യാസ അധ്യാപക ബിരുദങ്ങളുള്ളവർക്ക് ജോലി നഷ്ടപ്പെടുന്ന വിധത്തിലുള്ള നിയമനിർമാണത്തിന് യു.എ.ഇ സർക്കാർ നീക്കം തുടങ്ങിയിരുന്നു. ഇത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജി​െൻറ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ഇടപെടുകയും ചെയ്തെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അധ്യാപക പ്രതിനിധികൾക്കൊപ്പം പ്രവാസി ലീഗ് ഭാരവാഹികൾ എം.പിയെ കാണുകയും വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.