തിരൂരങ്ങാടി: വിശപ്പടക്കാൻ ആരുടെ മുന്നിലും യാചിക്കാൻ തിരുവനന്തപുരം സ്വദേശി സദാനന്ദൻ തയാറല്ല. തനിക്കറിയാവുന്ന തൊഴിൽ തേടി അലയാറുമില്ല. ജീവിതയാത്രക്കിടെ വഴിയോരങ്ങളിൽ കാണുന്ന ചുവരുകളിൽ വർണചിത്രമൊരുക്കുകയാണ് സദാനന്ദെൻറ വിനോദം. കല്ലും, ചോക്കും, പച്ചിലകളും മറ്റുമുപയോഗിച്ചാണ് നിമിഷനേരം കൊണ്ട് ചുവരുകളിൽ വർണവിസ്മയം തീർക്കുന്നത്. വര തുടങ്ങിയാൽ ആളുകളും ചുറ്റും കൂടും. വേഷം കണ്ടാൽ കൂടിനിൽക്കുന്ന ആരുമൊന്ന് പകച്ചുപോകുമെങ്കിലും ഇദ്ദേഹത്തിെൻറ മനസ്സിെൻറ നന്മയാണ് ചുവർചിത്രങ്ങളിൽ തെളിയുന്നത്. ഞായറാഴ്ച ചെമ്മാട് ടൗണിൽ ബസ്സ്റ്റാൻഡിന് എതിർവശത്തുള്ള നഗരസഭയുടെ പൊളിച്ചുനീക്കുന്ന ഷോപ്പിങ് കോംപ്ലക്സിെൻറ ചുവരിലാണ് പ്രകൃതിഭംഗി തെൻറ കരവിരുതിനാൽ സദാനന്ദൻ വരച്ചിട്ടത്. കാഴ്ചക്കാരായി കൂടിനിൽക്കുന്നവർ തെൻറ മനസ്സുകണ്ട് എന്തെങ്കിലും നൽകിയാൽ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. അതാണ് സദാനന്ദെൻറ സന്തോഷവും. ഫോട്ടോ:TGI CHEMMAD SADHANANTHAN CHUMAR CHITHRAM, 2 ചെമ്മാട് ടൗണിൽ പൊളിച്ചുനീക്കുന്ന ഷോപ്പിങ് കോംപ്ലക്സിെൻറ ചുവരിൽ സദാനന്ദൻ ചിത്രം വരക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.