എം.എസ്.എഫ് പഠനോപകരണ വിതരണം മഞ്ചേരി: പ്രളയദുരിതത്തിൽ പഠന ഉപകരണങ്ങൾ നഷ്ടപ്പെട്ട എറണാകുളം ജില്ലയിലെ കോട്ടപ്പുറം കെ.ഇ.എം ഹൈസ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ എം.എസ്.എഫ് പ്രവർത്തകർ വിതരണം ചെയ്തു. മഞ്ചേരി മുനിസിപ്പൽ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലെത്തിച്ചു കിറ്റുകളുടെ സമർപ്പണം കോട്ടപ്പുറം ആലങ്ങാട് ജുമാമസ്ജിദ് ഖതീബ് നിർവഹിച്ചു മുനിസിപ്പൽ എം.എസ്.എഫ് പ്രസിഡൻറ് ജദീർ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹബാസ്, ജില്ല കമ്മിറ്റി അംഗം സുഹൈൽ അത്തിമണ്ണിൽ, സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡൻറ് നൗഷാദ്, സഹീദ് സജാദ്, ഷാഹിദ് റിജാസ്, മെഹ്റൂഫ്, മെഹബൂബ്, സൽമാൻ, ഖലീൽ നിഷാദ്, ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.