സന്നദ്ധ സംഘങ്ങൾക്ക് ആദരവ്

കീഴുപറമ്പ്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കുനിയിൽ പ്രദേശത്തെ വിവിധ സന്നദ്ധ സംഘങ്ങളെ അരുണോദയം വായനശാലയുടെ നേതൃത്വത്തിൽ പൗരാവലി ആദരിച്ചു. പി.കെ. ബഷീർ എം.എൽ.എ ഉപഹാരം വിതരണം ചെയ്തു. വായനശാല പ്രസിഡൻറ് പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി, അരീക്കോട് പൊലീസ് സബ് ഇൻസ്പെക്ടർ സത്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റൈഹാന ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നജീബ് കാരങ്ങാടൻ, കെ. അബൂബക്കർ, വായനശാല താലൂക്ക് കമ്മിറ്റിയംഗം ഉസ്മാൻ മാസ്റ്റർ, നേതൃ സമിതി കൺവീനർ ശങ്കരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ടി. ഹമീദലി, കെ.ടി. ആയിഷ, കെ.ടി. ജമീല, നിലമ്പൂർ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫിസർ എം.എ. ഗഫൂർ, പി.പി.എ. റഹ്മാൻ, കെ.സി.എ. ശുക്കൂർ, കെ.പി. കുട്ടി മുഹമ്മദ് സുല്ലമി, ഡോ. ശ്രീധരൻ, വി.പി. ശിഹാബുദ്ദീൻ അൻവാരി, കെ.പി. ഉമർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ടി. റഫീഖ് സ്വാഗതവും അബ്ദു റഊഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.