ആദ്യഘട്ട നഷ്​ടപരിഹാരത്തിനുള്ള പട്ടിക ഏറനാട് താലൂക്കിൽ പൂർത്തിയായി

ആദ്യഘട്ട നഷ്ടപരിഹാരത്തിനുള്ള പട്ടിക ഏറനാട് താലൂക്കിൽ പൂർത്തിയായി ................................ 10,000 രൂപക്ക് അർഹരായി 3100 പേർ മഞ്ചേരി: ഏറനാട് താലൂക്കിൽ പ്രളയ ദുരിതത്തിനിരയായ കുടുംബങ്ങൾക്ക് നൽകുന്ന ആദ്യഘട്ട നഷ്ടപരിഹാര പട്ടിക പൂർത്തിയായി. രണ്ട് ദിവസമെങ്കിലും വീട്ടിൽനിന്ന് മാറിനിൽക്കേണ്ടി വന്ന കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 10,000 രൂപ ആശ്വാസ പദ്ധതിക്ക് അർഹരായവരുടെ പട്ടിക 23 വില്ലേജുകളിലും പൂർത്തിയായതായി ഡെപ്യൂട്ടി തഹസിൽദാർ എം. മുകുന്ദൻ അറിയിച്ചു. 3,100 കുടുംബങ്ങളാണ് വില്ലേജിൽ ഇത്തരത്തിൽ അർഹരായവർ. ഇതിൽ 2,098 കുടുംബങ്ങൾക്ക് 3,800 രൂപ വീതം നൽകി. ബാക്കിയുള്ള കുടുംബങ്ങൾക്ക് തിങ്കളാഴ്ചയോടെ നൽകും. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയിൽ ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് ആദ്യഗഡു. രണ്ടാംഗഡു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഉടൻ ലഭ്യമാക്കും. വീട് പൂർണമായും നഷ്ടപ്പെട്ടവരായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏറനാട് താലൂക്കിൽ 86 കുടുംബങ്ങളാണ്. ഇവർക്ക് പഞ്ചായത്തിലെ എൻജിനീയർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ച് നാലുലക്ഷം രൂപ വരെ നൽകും. ഞായറാഴ്ചയും ഏറനാട് താലൂക്ക് പ്രവർത്തിച്ചു. ഇവിടെ 40ഒാളം പേർ ഞായറാഴ്ച ജോലിക്കെത്തി. ആഗസ്റ്റ് 15ന് ശേഷം താലൂക്ക് ഒാഫിസിൽ അവധിയുണ്ടായിട്ടില്ല. പടം.. ഏറനാട് താലൂക്കിൽ ഞായറാഴ്ച ജീവനക്കാർ പ്രളയദുരിതാശ്വാസത്തിനുള്ള അർഹരുടെ പട്ടിക ക്രമീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.