വേങ്ങര: ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ, വേങ്ങര, അബ്ദുറഹ്മാൻ നഗർ പഞ്ചായത്തുകളിലെ പ്രളയബാധിത കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . ദുരിതബാധിത പ്രദേശങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് വീട്ടുപകരണങ്ങൾ വിതരണം ചെയ്തത്. വേങ്ങര മണ്ഡലത്തിലെ പഞ്ചായത്തുകൾക്ക് നൽകിയ വീട്ടുപകരങ്ങളുടെ വിതരേണാദ്ഘാടനം ജില്ല പ്രതിനിധി അശ്റഫ് വൈലത്തൂർ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ.എം. ഹമീദ് മാസ്റ്റർ ഏറ്റുവാങ്ങി. ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കുട്ടിമോൻ, നാസർ വേങ്ങര, ഫൈസൽ ചേറൂർ, അലവി പുല്ലമ്പലവൻ, എം. മുഹമ്മദ്കുട്ടി, പി. അഷ്‌റഫ്, കെ. സലാം എന്നിവർ സംസാരിച്ചു. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ജില്ല പ്രതിനിധി അഷ്റഫ് അലി കട്ടുപ്പാറയിൽനിന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. കോമുക്കുട്ടി മാസ്റ്റർ ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി പി.കെ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ടി. റസിയ ടീച്ചർ, മണ്ഡലം കമ്മിറ്റി അംഗം ടി. ഷംസുദ്ദീൻ, യൂനിറ്റ് പ്രതിനിധി ജാൻസി റാണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.വി. അബ്ദുൽ ഹമീദ് സ്വാഗതവും ട്രഷറർ അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു. പറപ്പൂർ പഞ്ചായത്തിൽ വീട്ടുപകരണങ്ങളുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം വേങ്ങര മണ്ഡലം പ്രസിഡൻറ് കെ.എം.എ. ഹമീദ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കാപ്പൻ കുഞ്ഞഹമ്മദിന് കൈമാറി നിർവഹിച്ചു. എം.കെ. അലവി, ജാസ്മിൻ ടീച്ചർ, കുഞ്ഞീതുട്ടി, പി. കുഞ്ഞാണി, ടി. അബ്ദുൽ അസീസ്, പി.കെ. സൈഫുന്നീസ, ബുഷ്റ, ഷെരീഫ റഹ്മാൻ, നെസീമ ജമാൽ, ടി. അബ്ബാസ്, എ.പി. ബഷീർ, കുഞ്ഞാലി മാഷ്, പി. അബ്ദു, മുജീബ് എന്നിവർ സംസാരിച്ചു. എ.ആർ നഗറിൽ രണ്ടാം ഘട്ട വിതരണോദ്ഘാടനം ജില്ല സെക്രട്ടറി ഗണേഷ് വടേരി ഇ. കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർക്ക് സാധനങ്ങൾ കൈമാറി നിർവഹിച്ചു. എ.പി. ബാവ, സക്കീറലി അരീക്കൻ, ടി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പടം: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി വേങ്ങര മണ്ഡലത്തിൽ പ്രളയബാധിതർക്കു വിതരണം ചെയ്യാനെത്തിച്ച സാധനങ്ങളുടെ കൈമാറ്റം ജില്ല സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.