അന്തർ ജില്ല ക്ലബ്​ അത്​ലറ്റിക്​​ മീറ്റ്: ഐഡിയലിന് ആറാം സ്ഥാനം

പൊന്നാനി: പതിനഞ്ചാമത് എം.കെ. ജോസഫ് മെമ്മോറിയൽ കേരള സ്റ്റേറ്റ് ഇൻറർഡിസ്ട്രിക്റ്റ് ക്ലബ്‌ അത്‌ലറ്റിക് ചാമ്പ്യൻഷിപ് മത്സരത്തിൽ 100 പോയൻറുകൾ നേടി കടകശ്ശേരി ഐഡിയൽ സ്പോർട്സ് അക്കാദമി ആറാം സ്ഥാനം നേടി. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈ ജംപിൽ അരുണികൃഷ്ണയും അണ്ടർ 20 ബോയ്സ് 4x400 റിലേയിൽ മുഹമ്മദ്‌ സൈഫ്, സൈഫുദ്ദീൻ, മുഹമ്മദ്‌ റിസ്‌വാൻ, മുഹമ്മദ്‌ ഷബീബ് എന്നിവരും അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ ലിഗ്ന, ക്രിസ്റ്റീന, അസ്‌ല, ജസ്‌ന ഷാജി എന്നിവരും സ്വർണ മെഡൽ നേടി. അണ്ടർ 20 ആൺകുട്ടികളുടെ വിഭാഗത്തിൽ 800 മീറ്ററിലും 1500 മീറ്ററിലും സൈഫുദ്ദീൻ രണ്ട് വെള്ളി മെഡൽ നേടി. അണ്ടർ 18 പെൺകുട്ടികളുടെ റിലേയിൽ ഐശ്വര്യ, പ്രഭാവതി, അശ്വതി ബിനു, സിമി പോൾ എന്നിവരും വെള്ളിമെഡൽ കരസ്ഥമാക്കി. അണ്ടർ 18 പെൺകുട്ടികളുടെ ഹൈ ജംപിൽ ജ്യോതിക കൃഷ്ണ, 800 മീറ്ററിൽ (അണ്ടർ 18) അശ്വതിബിനു, അണ്ടർ 16 പെൺകുട്ടികളുടെ 200 മീറ്ററിൽ ലിഗ്നി, അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സെലെസ്റ്റിൻസാബു, അണ്ടർ 18 പെൺകുട്ടികളുടെ ലോങ് ജംപിൽ പ്രഭാവതി, അണ്ടർ 18 പെൺകുട്ടികളുടെ 1500 മീറ്ററിൽ സിമി പോൾ, അണ്ടർ 18 ആൺകുട്ടികളുടെ ഹൈ ജംപിൽ അബ്രിൻ കെ. ബാബു, അണ്ടർ 14 ആൺകുട്ടികളുടെ 100 മീറ്ററിൽ റാഹിൽ സക്കീർ ഹുസൈൻ എന്നിവർ വെങ്കലം കരസ്ഥമാക്കി. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമടക്കം 14 മെഡലുകളാണ് ഐഡിയൽ കരസ്ഥമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.