പൊന്നാനി: പ്രളയാനന്തര നാശനഷ്ടങ്ങളുടെ കണക്കുകൾ ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ച പൊന്നാനി മോഡൽ ഡ്രോൺ സർവേയുടെ ഭാഗമായുള്ള സൂക്ഷ്മ പരിശോധന സെപ്റ്റംബർ ഒമ്പതിന് നടക്കും. ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരെൻറ സാന്നിധ്യത്തിലായിരിക്കും സൂക്ഷ്മ പരിശോധന. തുടർന്ന് ശ്രീധരെൻറ ഉപദേശങ്ങളും തേടും. ഇതിനുശേഷം പ്രോജക്ട് റിപ്പോർട്ട് പ്രത്യേക പാക്കേജായി സർക്കാറിന് സമർപ്പിക്കുമെന്ന് നൂതന സാങ്കേതിക സർവേക്ക് മുൻകൈ എടുത്ത സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സർവേയുടെ ഭാഗമായുള്ള കണക്കെടുപ്പുകൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. ഓരോ വീട്ടിലും നഷ്ടപ്പെട്ട വസ്തുക്കൾ, കേടുവന്ന ഉപകരണങ്ങൾ, നഷ്ടപ്പെട്ട രേഖകൾ എന്നിവയുടെ കൃത്യമായ കണക്കുകളാണ് ലഭ്യമായത്. അൽഹം ബ്രിസ് നോളജ് എൻഡോവ്മെൻറ്, യു.എൽ സൈബർ പാർക്ക് എന്നിവരാണ് പദ്ധതി വികസിപ്പിച്ചത്. തുടർന്ന് ഇൻഫോസിസ് വിവരങ്ങളെ വിശകലനങ്ങൾക്ക് വിധേയമാക്കുന്ന ഇടങ്ങൾ തയാറാക്കി. പൊന്നാനി ഈശ്വരമംഗലം ഐ.എ.എസ് കോച്ചിങ് സെൻറർ ബേസ് സ്റ്റേഷനാക്കിയാണ് സർവേ നടന്നത്. പൊന്നാനി നഗരസഭയാണ് സംഘത്തിന് ആതിഥ്യം നൽകിയത്. പി.വി. യാസിറാണ് പദ്ധതി നിരീക്ഷിച്ചതും വികസിപ്പിച്ചതും. കുറ്റിപ്പുറം എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് ഫീൽഡ് സർവേക്ക് വീടുകളിൽ ചെന്നത്. കണക്കെടുപ്പ് പൂർത്തിയായതിനെത്തുടർന്ന് സ്പീക്കറുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. photo: tir mp4 പൊന്നാനി മോഡൽ ഡ്രോൺ സർവേ പൂർത്തിയായതിന് ശേഷം സ്പീക്കറുടെ അധ്യക്ഷത നടന്ന അവലോകന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.