മലപ്പുറം: പ്രളയം ഒഴിഞ്ഞതോടെ ജില്ലയിൽ പകർച്ചവ്യാധി ഭീഷണി. മഴ ഒഴിഞ്ഞതോടെ എലിപ്പനിയാണ് ഏറ്റവും ഭീഷണിയായി ഉയർന്നിരിക്കുന്നത്. ആരോഗ്യവകുപ്പിെൻറ ഒൗദ്യോഗിക കണക്ക് പ്രകാരം എലിപ്പനിമൂലം ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശിയാണ് മരിച്ചത്. ഏഴുപേർക്ക് അസുഖം ബാധിച്ചതായും സംശയമുണ്ട്. പരിശോധന ഫലം ലഭിച്ചശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ. ആഗസ്റ്റ് വരെ 34 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്കുകൾ. നിലവിൽ 54 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. എല്ലാവർക്കും സ്ഥിരീകരിച്ചിട്ടില്ല. അധികപേരും എലിപ്പനി ലക്ഷണങ്ങളുമായി എത്തിയവരാണ്. നിലവിലെ സാഹചര്യത്തിൽ മുൻകരുതലിെൻറ ഭാഗമായാണ് ഇവരെയും നിരീക്ഷണത്തിലാക്കിയത്. ഏത് പനിയും നിസ്സാരവത്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണം. രോഗബാധയേൽക്കാൻ സാധ്യതയുള്ളവർ മുൻകരുതൽ സ്വീകരിക്കണം. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും ഏർപ്പെട്ടവർക്ക് പുറമെ മലിനജലത്തിലൂടെ നടക്കുന്നവരും ഗുളിക കഴിക്കണം. രോഗബാധയേൽക്കാൻ സാധ്യതയുള്ളവർ ഡോക്സിസൈക്ലിൻ 100 എം.ജി ഗുളിക ആഴ്ചയിൽ രണ്ട് നേരം കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർേദശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.