മലപ്പുറം: പ്രളയം ഒഴിഞ്ഞതോടെ പുഴകളിൽ അനധികൃത മണൽക്കടത്ത് വ്യാപകം. ഒരാഴ്ചക്കിെട നിരവധി ലോഡുകളാണ് പിടികൂടിയത്. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ പുഴകളിൽ മണൽ നിറഞ്ഞു. ഇതോടെ അനധികൃത മണൽക്കടത്തും വ്യാപകമായി. റവന്യൂ ഉദ്യോഗസ്ഥർ ദുരിതാശ്വാസ പ്രവർത്തനത്തിെൻറ തിരക്കിലായതിനാൽ ഇവർക്കെതിരെ കർശന നടപടിയെടുക്കാനും സാധിക്കുന്നില്ല. ഭാരതപ്പുഴ, കുന്തിപ്പുഴ, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിലാണ് വ്യാപക കടത്ത്. ഒരാഴ്ചക്കിെട നിളയുെട തീരത്തുനിന്ന് പൊലീസ് നിരവധി ലോഡ് മണലാണ് പിടികൂടിയത്. ഭാരതപ്പുഴയിൽ മണൽതിട്ടകൾ രൂപം കൊണ്ടതോടെയാണ് മണൽക്കടത്തും തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികെള ഉപയോഗിച്ചാണ് പുഴയിൽനിന്ന് മണലെടുക്കുന്നത്. നേരത്തേ ജില്ലയിൽ മണൽകടത്ത് വ്യാപകമായിരുന്നെങ്കിലും റവന്യൂ, പൊലീസ് വകുപ്പുകൾ നടപടി കർശനമാക്കിയതോടെയാണ് കുറഞ്ഞത്. അതേസമയം, ജില്ലയിൽ മണൽ വാരലിന് നിരോധനം ഏർപ്പെടുത്തിയിട്ട് മൂന്ന് വർഷം പിന്നിട്ടു. 2015 ഫെബ്രുവരിയിലായിരുന്നു ഒടുവിൽ ഇ-മണൽ പദ്ധതി മുഖേന മണലെടുത്തിരുന്നത്. സാൻഡ് ഓഡിറ്റ് റിപ്പോർട്ട് വൈകിയതിനെ തുടർന്ന് ജില്ലക്ക് നേരത്തേ ഇളവ് അനുവദിച്ചിരുന്നു. ഇളവ് ലഭിച്ചതിനാൽ 2014 ഡിസംബർ മുതൽ 2015 ഫെബ്രുവരി വരെ ഇ-മണൽ പ്രകാരം ഉപഭോക്താക്കൾക്ക് മണൽ ലഭിച്ചിരുന്നു. എന്നാൽ, സാൻഡ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാത്ത ജില്ലകളിൽനിന്നുള്ള മണലെടുപ്പിന് അനുമതി നൽകരുതെന്ന ഹരിത ടൈബ്യ്രൂണലിെൻറ നിർദേശം വന്നു. ഇതോടെയാണ് ജില്ലയിൽ നിന്നുള്ള മണലെടുപ്പ് നിർത്തിയത്. സ്വകാര്യ ഏജൻസികൾ പഠനം നടത്തി സമർപ്പിച്ച സാൻഡ് ഓഡിറ്റ് റിപ്പോർട്ടിന് 2016ൽ റവന്യൂ വകുപ്പിെൻറ അനുമതി ലഭിച്ചു. ചാലിയാർ, കടലുണ്ടി പുഴകളിൽ പഠനം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പഠന റിപ്പോർട്ട് പ്രകാരം രണ്ട് പുഴകളിൽനിന്ന് എടുക്കുന്ന മണലിെൻറ തോതിൽ വൻകുറവ് വരുത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിെൻറ അനുമതി ലഭിച്ചതിനെ തുടർന്ന് മണലെടുക്കുന്നത് തുടരാനായി പരിസ്ഥിതി ആഘാത പഠനവകുപ്പിന് അപേക്ഷ നൽകിയിരുന്നു. പാരിസ്ഥിതികാനുമതി ലഭിച്ചെങ്കിലും ജില്ലതലത്തിലുള്ള സമിതി രൂപവത്കരിക്കുന്നത് വൈകിയതോടെയാണ് നിരോധനം നീണ്ടുപോയത്. േഫാേട്ടാ: mplma3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.