പ്രളയശേഷം ഭീതിപരത്തി പകർച്ചവ്യാധികൾ

കുറ്റിക്കാട് മേഖലയിൽ താൽക്കാലിക ആശുപത്രിയും മെഡിക്കൽ യൂനിറ്റും സ്ഥാപിക്കുന്നു പൊന്നാനി: പ്രളയാനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് താൽക്കാലിക ആശുപത്രിയും മൊബൈൽ, മെഡിക്കൽ യൂനിറ്റും ഒരുക്കുകയാണ് പൊന്നാനി നഗരസഭ. പ്രളയ കെടുതികളെ അതിജീവിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നഗരസഭയുടെ ഇപ്പോഴത്തെ പ്രധാന വെല്ലുവിളി പകർച്ചവ്യാധിയാണ്. ഇതിനെ നേരിടാൻ നഗരസഭയിൽ താൽക്കാലിക ആശുപത്രി കുറ്റിക്കാട് മേഖലയിൽ ആരംഭിക്കും. കർണാടകയിൽനിന്ന് എത്തിയ സേവന സന്നദ്ധരായ മൂന്ന് ഡോക്ടർമാർ ഉൾെപ്പടെ 10 പേരടങ്ങുന്ന മെഡിക്കൽ സംഘത്തിനായി ഒരു മൊബൈൽ മെഡിക്കൽ യൂനിറ്റും ഒരുക്കുന്നുണ്ട്. താൽക്കാലിക ആശുപത്രിയിൽ ഒരു ഡോക്ടറുടെയും ഒരു സ്റ്റാഫ് നഴ്സി​െൻറയും സേവനം രാവിലെ ഒമ്പത് മുതൽ രണ്ടുവരെ ഉണ്ടായിരിക്കും. മൊബൈൽ മെഡിക്കൽ സംഘത്തി​െൻറ സേവനം പൊന്നാനി സഗരസഭക്കകത്ത് സബ് സ​െൻറർ തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുറ്റിക്കാട് ബി.എസ്.എൻ.എൽ ഓഫിസിനടുത്തായാണ് സജ്ജീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.