ഇന്ധനവില വീണ്ടും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വൻ വർധന. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനയാണ് തിങ്കളാഴ്ച. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 41 പൈസയുമാണ് വർധിക്കുക. ഞായറാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 36 പൈസയും കൂടിയിരുന്നു. സംസ്ഥാനത്ത് പ്രളയക്കെടുതി തുടങ്ങിയ ആഗസ്റ്റ് 15 വരെ വില താഴ്ന്നുനിൽക്കുകയായിരുന്നു. എന്നാൽ, 16 മുതൽ കൂടിത്തുടങ്ങി. തുടക്കത്തിൽ ദിേനന അഞ്ചുമുതൽ 10 പൈസ വരെയായിരുന്നു വർധന. പിന്നീടത് 20 പൈസയും 30 പൈസയും കടന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും രൂപയുടെ വിനിമയമൂല്യം ഇടിയുന്നതുമാണ് വിലവർധനക്ക് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.